വെളിച്ചെണ്ണയും ബീറ്റ്റൂട്ടും ഇല്ലേ? ലിപ് ബാം വീട്ടിൽ തയ്യാറാക്കൂ

ബാക്കി വന്ന ബീറ്റ്റൂട്ട് ഉപയോഗിച്ച് ലിപ് ബാം തയ്യാറാക്കാം

നന്നായി കഴുകിയ ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം

ശേഷം അത് വെള്ളം ചേർക്കാതെ അരച്ച് നീര് പിഴിഞ്ഞെടുക്കാം

ഒരു സ്പൂൺ ബീറ്റ്റൂട്ട് നീരിന് ഒരു സ്പൂൺ വെളിച്ചെണ്ണ എന്ന അളവിൽ ചേർത്തിളക്കി യോജിപ്പിക്കുക

അത് ഈർപ്പമില്ലാത്ത ഒരു പാത്രത്തിലേക്കു മാറ്റി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം

മിശ്രിതം കട്ടിയായി കഴിഞ്ഞാൽ പുറത്തെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാം

പ്രകൃതി ദത്ത ചേരുവകളായതിനാൽ പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ദിവസേന ഉപയോഗിക്കുന്നില്ല എങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്

Photo Source: Freepik