May 04, 2023
Lifestyle Desk
ശീതള പാനീയങ്ങളോ എനർജി ഡ്രിങ്കുകളോ കാനുകളിൽനിന്നു കുടിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ?
ഈ ശീലം ഉടൻ നിർത്തുക. അണുക്കളുടെയും അണുബാധകളുടെയും കലവറയാകാം ഇത്തരം കാനുകൾ
നിങ്ങൾക്ക് ലഭിക്കുന്നതിനു മുൻപ് കാനുകൾ കഴുകുകയോ വൃത്തിയാക്കുകയോ ചെയ്യുന്നത് അപൂർവമാണ്
ഗതാഗതത്തിലോ സംഭരണത്തിലോ കൈകാര്യം ചെയ്യുമ്പോഴോ കാനിന്റെ മുകൾഭാഗം അണുക്കൾ, ബാക്ടീരിയകൾ, അഴുക്ക് എന്നിവയുമായി സമ്പർക്കത്തിൽ വരാം
കാനിന്റെ പാളിയിൽ ബിസ്ഫെനോൾ എ (ബിപിഎ) പോലുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കാം. ഇത് പാനീയത്തിൽ കലരുകയും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യുന്നു
കാനിന്റെ അറ്റം മൂർച്ചയുള്ളതാണ്. അതിൽകൊണ്ട് നിങ്ങളുടെ ചുണ്ടുകൾ മുറിയാനും അണുബാധയ്ക്കും സാധ്യതയുണ്ട്