എന്താണ് ഹീമോഫീലിയ?

Apr 25, 2023

Lifestyle Desk

രക്തം കട്ടപിടിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന ഒരു ജനിതക വൈകല്യമാണ് ഹീമോഫീലിയ

ഹീമോഫീലിയ ഉള്ള ആളുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെ അഭാവം ഉണ്ടാവും 

ഹീമോഫീലിയ ഉള്ളവരിൽ പേശികളിലോ സന്ധികളിലോ അവയവങ്ങളിലോ നീണ്ടുനിൽക്കുന്ന രക്തസ്രാവം  അനുഭവപ്പെടാം

ഹീമോഫീലിയയുടെ രോഗലക്ഷണങ്ങൾ അവസ്ഥയുടെ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും 

പരിക്കിന് ശേഷം നീണ്ടുനിൽക്കുന്ന രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാവുന്നവ, ഇടയ്ക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാവുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം 

രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ പുനസ്ഥാപിക്കാനുള്ള റീപ്ലേസ്‌മെന്റ് തെറാപ്പിയും ചികിത്സയിൽ ഉൾപ്പെടുന്നു