/indian-express-malayalam/media/media_files/iF1KZ3T4vpe3b7mELyWj.jpg)
Photo: Freepik
മൂക്കിന്റെ ഷെയ്പ്പ് ഒന്നുമാറ്റി കുറച്ചുകൂടി സുന്ദരന്മാരും സുന്ദരികളുമാവാം എന്നു ആഗ്രഹിക്കുന്ന സൗന്ദര്യപ്രേമിയാണോ? നിങ്ങൾക്ക് ആശ്വാസമേകുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സർജറി കൂടാതെ തന്നെ ഇപ്പോൾ മൂക്കിന്റെ ഷെയ്പ്പ് മാറ്റിയെടുക്കാനാവും. ചുരുക്കിപറഞ്ഞാൽ, ശരീരത്തിൽ കത്തി വെക്കാതെ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ഈ പ്രക്രിയ ഇപ്പോൾ നടത്താമെന്നു ചുരുക്കം.
ഈ നൂതനമായ സംവിധാനത്തിലൂടെ സൗന്ദര്യശാസ്ത്ര മേഖലക്ക് വലിയ നേട്ടമാണ് കൈവരിക്കാനായിരിക്കുന്നത്. യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെ മൂക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കുന്ന പുതിയ ടെക്നിക്കിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സൗന്ദര്യ പ്രേമികൾക്കിടയിൽ ലഭിക്കുന്നതെന്ന് ബംഗളൂരുവിലെ ഡോ: സൗരവ് സ്കിൻ ക്ലിനിക്കിലെ ഡോക്ടറായ കിസാലയ് സൗരവ് പറയുന്നു.
എന്താണ് നോൺ സർജിക്കൽ നോസ് റീ ഷെയ്പ്പിംഗ്?
നോൺ സർജിക്കൽ നോസ് റീ ഷെയ്പ്പിംഗ് അഥവാ നോൺ സർജിക്കൽ റിനോപ്ലാസ്റ്റി എന്നറിയപ്പെടുന്ന ഈ പ്രക്രിയ നടപ്പാക്കുന്നത് ഡെർമൽ ഫില്ലേഴ്സ് ഉപയോഗിച്ചുകൊണ്ടാണ്. ഓപ്പറേഷൻ കൂടാതെ തന്നെ ഡെർമൽ ഫില്ലേഴ്സിന്റെ സഹായത്തോടെ ഏതു മൂക്കിനെയും സൗന്ദര്യമുള്ളതാക്കി തീർക്കാൻ സാധിക്കുമെന്ന് ഉറപ്പ് നൽകുകയാണ് മുംബൈയിലെ സി.എ.ആർ.എ ക്ലിനിക്കിലെ ഏസ്തെറ്റിക്സ് പ്രാക്ടീഷ്യനറായ ഡോക്ടർ അലീന റഹ്മാൻ.
യാതൊരു തരത്തിലുള്ള വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള സമയത്ത് ക്ലിനിക്കിലെത്തി മൂക്കിന്റെ നിലവിലെ അവസ്ഥയും മാറ്റേണ്ടുന്ന രീതിയും വ്യക്തമായി സംസാരിച്ച ശേഷം ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ നീഡിൽ വഴി നടപ്പാക്കാവുന്ന പ്രക്രിയയാണ് ഇത്. അധികം സമയം എടുക്കാതെ തന്നെ മൂക്കിന്റെ രൂപം ഭംഗിയുള്ളതാക്കി മാറ്റാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രൂപമാറ്റത്തിലൂടെയുള്ള നേട്ടങ്ങൾ
ഏറ്റവുമെളുപ്പം റിസൽറ്റ് ലഭിക്കുന്നു എന്നത് തന്നെയാണ് നോൺ ഓപ്പറേഷണൽ നോസ് റീഷെയ്പ്പിംഗിന്റെ ഏറ്റവും വലിയ നേട്ടം. സർജിക്കൽ റിസ്ക്കുകൾ ഒഴിവാക്കപ്പെടുന്നു എന്നതാണ് മറ്റൊരു ഗുണം. ചികിത്സിക്കുന്ന ഡോക്ടറുടെ കഴിവിനനുസരിച്ചാണ് ഈ ചികിൽസയുടെ ഗുണവും ദോഷവും വിലയിരുത്താനാവുക. ചികിത്സയെ കുറിച്ച് വ്യക്തമായ ധാരണയും പരിചയവുമില്ലാത്ത ഒരാളാണ് അത് ചെയ്യുന്നതെങ്കിൽ വലിയ പ്രശ്നങ്ങളിലേക്കാകും അത് എത്തുകയെന്നും ഡോക്ടർ അലീന റഹ്മാൻ ഓർമിപ്പിക്കുന്നു.
മൂക്കിന്റെ രൂപമാറ്റത്തിൽ സ്ഥിരത ഉണ്ടാവില്ല
ഇതൊരു ഷോർട്ട് പിരീഡ് ട്രീറ്റ്‌മെന്റ് സ്ട്രാറ്റജിയാണെന്ന് ഡോ കിസാലയ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കുറച്ച് നാളുകൾക്ക് ശേഷം മൂക്കിന്റെ ഭംഗി കുറയാമെന്നും ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫില്ലറിനെ അടിസ്ഥാനപ്പെടുത്തിയാവും ഇതിന്റെ കാലാവധിയിലെ മാറ്റങ്ങളും ഉണ്ടാവുക. ചികിത്സയ്ക്ക് ശേഷം രൂപമാറ്റം ആ വ്യക്തിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പഴയപടി ആക്കാനും ചികിത്സയിലൂടെ സാധിക്കും.
ചുരുക്കത്തിൽ മൂക്കിന്റെ ഷെയ്പ്പ് മാറ്റാൻ ആഗ്രഹിച്ചിറങ്ങുന്നവർ മികച്ച ഒരു ഡോക്ടറെ തന്നെ കണ്ടെത്തി അത് ചെയ്തില്ലെങ്കിൽ വിപരീത ഫലമാവും ലഭിക്കുക എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതായാലും മൂക്കിന്റെ രൂപഭംഗി മാറ്റാനുള്ള പുതിയ പ്രക്രിയക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് സൗന്ദര്യ ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ സംശയമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us