May 08, 2023
Lifestyle Desk
രാത്രിയിൽ തൈര് കഴിക്കുന്നത് ദോഷകരമല്ലെന്ന് ഈറ്റ്ഫിറ്റ് 24/7 ന്റെ സ്ഥാപകയായ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ.
കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പാലുൽപ്പന്നമായതിനാൽ മിതമായ അളവിൽ കഴിക്കുക. രാത്രി തൈര് കഴിക്കുന്നത് ചിലരിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.
നിങ്ങൾക്ക് ദഹനപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ, നിങ്ങളുടെ സമീകൃതാഹാരത്തിന്റെ ഭാഗമായി രാത്രിയിൽ തൈര് കഴിക്കാം
തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പകലാണ്. രാവിലെയോ ഉച്ചകഴിഞ്ഞോ കഴിക്കുകയാണെങ്കിൽ ദഹിക്കാൻ എളുപ്പമാണ്.
തൈര് പ്ലെയിനായോ അല്ലെങ്കിൽ പച്ചക്കറികൾ അരിഞ്ഞിട്ടോ കഴിക്കാം
നേന്ത്രപ്പഴം അല്ലെങ്കിൽ മാങ്ങ പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുന്നത് തൈരിന്റെ രുചിയും പോഷകമൂല്യവും വർദ്ധിപ്പിക്കും.