ചെവിക്കായം നീക്കം ചെയ്യേണ്ടതുണ്ടോ?

May 08, 2023

Lifestyle Desk

ചെവിയിലെ സെറുമിനസ്, സെബേഷ്യസ് ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്രവങ്ങളുടെ മിശ്രിതമാണ് ചെവിക്കായം.

അണുബാധയില്‍ നിന്നും പലതരത്തിലുള്ള അസുഖങ്ങളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ചെവിയെ സംരക്ഷിക്കുന്നത് മെഴുക് പോലെയുള്ള ഈ പദാര്‍ത്ഥമാണ്

ചെവിയെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം അവയിൽ തന്നെ ഉണ്ട്. ശരിയായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ചെവിക്കായം നീക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല

ചെവിക്കായം നിരുപദ്രവകാരിയാണെങ്കിലും ചില സമയങ്ങളില്‍ ഇത് കേള്‍വി ശക്തിയെ ബാധിക്കുന്ന രീതിയിലുള്ള അണുബാധകള്‍ക്കു കാരണമാകാറുണ്ടെന്ന് വിദഗ്ധർ

മുനയുള്ള വസ്തുക്കള്‍ ഉപയോഗിക്കുക, ഹെഡ്ഫോണുകളും ശ്രവണസഹായികളും ദീര്‍ഘകാലം ഉപയോഗിക്കുക, ഇവയൊക്കെ കനാലിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താറുണ്ട്

ചെവിക്കായം നീക്കം ചെയ്യുന്നതിന് പലതരത്തിലുള്ള കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഡ്രോപ്സും, ഇയര്‍ ബള്‍ബ് സിറിഞ്ചും ഉള്ള കിറ്റുകള്‍ വാങ്ങുക 

നല്ല ഉറക്കത്തിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ