ശരീരഭാരം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്സുരക്ഷിതമോ?

May 04, 2023

Lifestyle Desk

എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്?

ഇടവിട്ടുള്ള ഉപവാസമാണിത്. ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉപവസിച്ച്, ബാക്കി സമയം ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്. 

ഉപവാസത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.  കാർബോഹൈഡ്രേറ്റുകൾ അമിതമായി കഴിക്കാതെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക.

ഉപവസിക്കാത്ത ദിവസങ്ങളിലും കലോറി ഉപഭോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം. ദൈനംദിന കലോറി ഉപഭോഗം 800-2000 കലോറിയായി പരിമിതപ്പെടുത്തി പ്രോട്ടീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.

തുടക്കക്കാരാണെങ്കില്‍, 16 മണിക്കൂറില്‍ ഇടവേളകളിട്ട് ഭക്ഷണം കഴിക്കുന്നതിന് പകരം 12 മണിക്കൂര്‍ തിരഞ്ഞെടുക്കാം. ശേഷം പതിയെ ഭക്ഷണത്തിന്റെ ഇടവേളകള്‍ കൂട്ടാം.

ഉപവാസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വയറ് നിറയെ ഭക്ഷണം കഴിക്കരുത്.

രാത്രി എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുന്ന രീതിയില്‍ ഉപവാസത്തിന്‍റെ സമയം ക്രമീകരിക്കണം.

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എടുക്കുന്നവർ ധാരാളം വെള്ളം കുടിക്കണം

ഉപവാസത്തിനൊപ്പം തന്നെ നല്ല ഉറക്കവും പ്രധാനമാണ്

മരുന്ന് കഴിക്കുന്ന പ്രമേഹ രോഗികൾ, കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർ  ഇന്റർമിറ്റന്റ് ഫാസ്റ്റിങ ഒഴിവാക്കണം.

പാർശ്വ ഫലങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിൽ ഇടവിട്ടുള്ള ഉപവാസം ഫലപ്രദമെങ്കിലും ദീര്‍ഘകാലം ഈ രീതി പിന്തുടരുന്നത് ആരോഗ്യത്തിന് നല്ലതല്ല. ദഹനസംബന്ധമായ അസുഖമുള്ളവർ, രോഗപ്രതിരോധശക്തി കുറവുള്ളവർ തുടങ്ങിയവർക്കും ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഭികാമ്യമല്ല.