നല്ല കട്ട തൈര് വീട്ടിൽ തയ്യാറാക്കാം

വീട്ടിലുണ്ടാക്കുന്ന തൈരിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല.  പക്ഷേ തണുപ്പുകാലത്തും താപനില കുറവായിരിക്കുമ്പോഴും  തൈര് കട്ടിയായി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടാം. 

തൈര് വേഗത്തിൽ സെറ്റ് ആയി കിട്ടാനുള്ള ഒരു ടിപ്സ് നോക്കാം. തൈര് നിറച്ച പാത്രം അരിപ്പൊടിയോ മൈദയോ സൂക്ഷിക്കുന്ന പാത്രത്തിലേക്ക് ഇറക്കിവച്ചാൽ പെട്ടെന്ന് സെറ്റായി കിട്ടുമെന്നാണ് മാസ്റ്റർ ഷെഫ് പങ്കജ് ബദൗരിയ പറയുന്നത്.

കൊഴുപ്പുള്ള പാൽ അല്ലെങ്കിൽ സാധാരണ പാസ്ചറൈസ് ചെയ്ത പാൽ ഉപയോഗിക്കുന്നത് തൈര് വേഗത്തിൽ കട്ടിയാകാനും സഹായിക്കും 

തൈര് ഉണ്ടാക്കാൻ എപ്പോഴും ചെറുചൂടുള്ള പാൽ ഉപയോഗിക്കുക. 

തൈരിനായി എടുക്കുന്ന പാലിൽ വെള്ളം ചേർക്കരുത്

തൈര് ഉണ്ടാക്കാൻ മൺചട്ടിയോ സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രമോ ഉപയോഗിക്കുന്നതാണ് നല്ലത്. 

സാരി അഴകിൽ മാളവിക

കൂടുതൽ വായിക്കുക