കരൾ സുരക്ഷിതമാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക

May 09, 2023

Lifestyle Desk

ശരീരത്തിൽ നിന്ന് ടോക്സിക് വസ്തുക്കളെ നീക്കം ചെയ്യുക, രക്തം ശുദ്ധീകരിക്കുക, പ്രോട്ടീൻ സമന്വയം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കരളാണ് നിർവഹിക്കുന്നത്.

ഒമേഗ – 3 ഭക്ഷണങ്ങൾ  കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി), വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ കരളിലെ വീക്കം കുറയ്ക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

വീറ്റ് ഗ്രാസ് കരളിലെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ക്ലോറോഫിൽ വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ  ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കരളിനെ തകരാറിൽ നിന്ന് സംരക്ഷിക്കാനും കഴിയും.

സൂര്യകാന്തി വിത്തുകൾ സൂര്യകാന്തി വിത്തുകൾ വിറ്റാമിൻ ഇയുടെ നല്ല ഉറവിടമാണ്, ഇത് കരൾളിനെ തകരാറിൽ നിന്ന് സംരക്ഷിക്കുന്നു.

മഞ്ഞൾമഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമെറ്ററി ഗുണങ്ങളുണ്ട്.