ചൂടിനെ  നേരിടാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Apr 28, 2023

Lifestyle Desk

ഹീറ്റ് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കണമെങ്കിൽ നിർജ്ജലീകരണം ഉണ്ടാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം

മദ്യം ഡൈയൂററ്റിക് ആയതിനാൽ ഇത് നിർജ്ജലീകരണം ഉണ്ടാക്കുകയും ഹീറ്റ് സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും

കഫീനും നിർജ്ജലീകരണത്തിന് കാരണമാകുന്നു. ചൂടുള്ള കാലാവസ്ഥയിൽ ഇത് പരിമിതപ്പെടുത്തുക

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ദാഹം വർധിപ്പിക്കുകയും ജലനഷ്ടത്തിലൂടെ നിർജ്ജലീകരണത്തിനും കാരണമാകുന്നു

കൊഴുപ്പുള്ള ഭക്ഷണങ്ങൾ മെറ്റബോളിക് താപഉൽപാദനത്തിലൂടെ ശരീര താപനില വർധിപ്പിക്കുന്നു. ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം

പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിനും അത് ക്ഷീണത്തിനും നിർജ്ജലീകരണത്തിനും കാരണമാകുന്നു

പാലിലെ മായം എങ്ങനെ കണ്ടെത്താം?