വിരുന്നുകാർ യാത്രയാകുന്നു; മുംബൈ തീരം വിടാനൊരുങ്ങി ഫ്ലമിംഗോ കൂട്ടം

എക്സ്‌പ്രസ് ചിത്രം: അമിത് ചക്രവർത്തി

മഹാരാഷ്ട്രയിലെ നവി മുംബൈയിലെ അരുവികളും തണ്ണീർത്തടങ്ങളും കൈയ്യടക്കിയിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന ഫ്ലെമിങ്ഗോ കൂട്ടം

ഫ്ളമിംഗോകൾ സാധാരണയായി നവംബർ മുതൽ മെയ് വരെയാണ് മുംബൈയിലെ തണ്ണീർത്തടങ്ങളിൽ വിരുന്നെത്തുന്നത്

മൺസൂണിന് ശേഷം വെള്ളം നിറഞ്ഞ പ്രദേശങ്ങൾ വരണ്ടുണങ്ങാൻ തുടങ്ങുമ്പോഴാണ് പ്രജനന കേന്ദ്രങ്ങളിൽ നിന്നുള്ള കുടിയേറ്റം ഇവ ആരംഭിക്കുന്നത്

എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശൈത്യകാലത്ത് ജലലഭ്യത കൂടുതലായതിനാൽ, ഫ്ലമിംഗോകളുടെ വരവ് വൈകുന്നു

എല്ലാ വർഷവും ഏകദേശം 1-1.5 ലക്ഷം പക്ഷികളാണ് ഗുജറാത്തിലെ കച്ച്, ഭാവ്‌നഗർ തുടങ്ങിയ പ്രദേശങ്ങൾ നിന്ന് മുംബൈയിലേക്ക് ചേക്കേറുന്നത്. ഭക്ഷണമാണ് ഈ നീണ്ട യാത്രയുടെ പ്രധാന ഉദ്ദേശം

രണ്ട് തരം ഫ്ലമിംഗോകളാണ് മുംബൈയിലെത്തുന്നത്. ലെസ്സർ ഫ്ലമിംഗോകളും ഗ്രേറ്റർ ഫ്ലമിംഗോകളും. ഉയരം കൂടിയ ഇനമായ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെയും ചെറിയ ജീവികളെയും ആഹാരമാക്കുന്നു. വലിപ്പം കുറഞ്ഞ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെ മാത്രം ഭക്ഷണത്തിന് ആശ്രയിക്കുന്നു

ശരാശരി 40 - 50 കിലോമീറ്റർ വേഗതയിലാണ് ഫ്ലെമിങ്ഗോകളുടെ ആകാശ സഞ്ചാരം. മൺസൂണിന്റെ വരവോടെ മുംബൈയോട് വിടപറയുകയാണ് മനോഹരമായ ഫ്ലമിംഗോ കൂട്ടം