May 10, 2023
Lifestyle Desk
രാവിലെ സാധാരണയിൽനിന്നു അൽപം ഉയരം കൂടിയതായി തോന്നുന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
“ഇത് ശരിയാണ്. ദിവസം മുഴുവനും മനുഷ്യന്റെ നട്ടെല്ലിൽ ഗുരുത്വാകർഷണം ചെലുത്തുന്ന സ്വാധീനമാണ് ഇതിന് കാരണം,” ഓർത്തോപീഡിക് സർജൻ ഡോ.അങ്കിത് ബത്ര പറഞ്ഞു
നമ്മൾ നേരെ നിവർന്നു നിൽക്കുമ്പോൾ, ഗുരുത്വാകർഷണം നമ്മുടെ നട്ടെല്ലിലെ ഡിസ്കുകളെ കംപ്രസ്സുചെയ്യുന്നു. ഇത് അവ പരക്കുന്നതിനും ചെറിയ അളവിലുള്ള ഉയരം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു
നിൽക്കുക, ഇരിക്കുക, നടത്തം എന്നിങ്ങനെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ശരീരത്തിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണബലം നട്ടെല്ല് കംപ്രസ്സുചെയ്ത് രാവിലെ നേടിയ ഉയരം കുറയ്ക്കുന്നു
കിടന്നു ഉറങ്ങുമ്പോൾ അവിടെ ഗുരുത്വാകർഷണം ഇല്ലാത്താകുന്നു. ഡിസ്കുകൾക്ക് വീണ്ടും ജലാംശം ലഭിക്കുകയും അവ സാധാരണ ഉയരത്തിലേക്ക് എത്തുന്നു
ഉയരത്തിലെ ഈ മാറ്റം സാധാരണയായി ചെറുതാണ്. ഏകദേശം കാൽ മുതൽ അര ഇഞ്ച് വരെ. വ്യക്തികൾക്ക് അനുസരിച്ച് ഇതിൽ മാറ്റം വരാം