കൊളസ്ട്രോൾ കൈപ്പിടിയിലൊതുക്കാം? ഭക്ഷണശീലം ഇങ്ങനെ മാറ്റൂ

ഭക്ഷണത്തിൽ കൂടുതൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും

കൊളസ്ട്രോൾ നിയന്ത്രണത്തിൽ കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പ്രോബയോട്ടിക്സും ദഹനാരോഗ്യത്തിന് ഗുണം ചെയ്യും

കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, ഇത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന മെറ്റബോളിക് ഡിസോർഡറുകളുടെ സാധ്യത കുറയ്ക്കുന്നു

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു, ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും

റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും കുറയ്ക്കുന്നത് സാറ്റുറേറ്റഡ് കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഇത് എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കും

ഇഞ്ചിക്കും വെളുത്തുള്ളിക്കും സ്വാഭാവിക കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇവ ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നവയാണ്

അവോക്കാഡോ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ചിത്രങ്ങൾ: ഫ്രീപിക്