ഒരു നാരങ്ങയും അൽപം തേങ്ങാപ്പാലും ഉണ്ടെങ്കിൽ കിടിലൻ​ നാരങ്ങ ജ്യൂസ് റെഡി

നാരങ്ങ വെള്ളം തയ്യാറാക്കുമ്പോൾ വെള്ളത്തിനു പകരം തേങ്ങാപ്പാൽ കൂടി ചേർത്താൽ സൊയമ്പൻ രുചിയാണ്, ട്രൈ ചെയ്യൂ

ഒരു നാരങ്ങ പിഴിഞ്ഞ് ജ്യൂസെടുക്കാം

അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കാം

ഒപ്പം തേങ്ങ ചിരകിയത് ഒരു പിടി, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം

ഇത് നന്നായി അരിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം

ഒരു ഗ്ലാസിൽ ഐസ്ക്യൂബ് ചേർത്ത് പകർന്ന് കുടിക്കാം

തയ്യാറാക്കിയാൽ ഉടനെ തണുപ്പിച്ച് കുടിക്കുന്നതാണ് ഉചിതം