ചർമ്മപ്രശ്നങ്ങൾക്ക് വീട്ടിലുണ്ട് പ്രതിവിധി; നാരങ്ങ നീര് എടുക്കൂ
എല്ലാവിധ ചർമ്മ പരിചരണ ആവശ്യങ്ങൾക്കും നാരങ്ങ ഫലപ്രദമായി ഉപയോഗിക്കാം
ഫെയ്‌സ് സ്‌ക്രബിന് തണുത്ത പാലിലേയ്ക്ക് നാരങ്ങാനീരും ബദാം പൊടിച്ചതു ഓറഞ്ച് തൊലി പൊടിച്ചതും ഓട്‌സ് പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ബ്ലീച്ചിന് തക്കാളി നീരിലേയ്ക്ക്, നാരങ്ങ നീരും പാലും തുല്യ അളവിൽ ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ചർമ്മത്തിലെ പാടുകൾക്ക് ബദാം പൊടിച്ചതിലേയ്ക്ക് മുട്ടയും അര ടീസ്പൂൺ നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം
തയ്യാറാക്കിയ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം
Photo Source: Freepik