നാരങ്ങയും തൈരും പുരട്ടൂ, താരനെല്ലാം അപ്രത്യക്ഷമാകും
തലമുടി പരിചരണത്തിനായി ആഴ്ച്ചയിൽ ഒരിക്കൽ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്തേക്കും
അതിനായി കടയിൽ നിന്നും വലിയ തുക നൽകി കെമിക്കൽ മാസ്ക് വാങ്ങേണ്ടതില്ല
വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മാസ്ക് റെഡിയാക്കാം
നാരങ്ങയും, തൈരും അടുക്കളയിൽ ഉണ്ടാവുമെല്ലോ? എങ്കിൽ ഇനി ഈ ഹെയർ മാസ്ക് പരീക്ഷിച്ചു നോക്കൂ
രണ്ട് ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം
തലയോട്ടിയിൽ ഇത് പുരട്ടി മസാജ് ചെയ്യാം
മുപ്പതു മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക
Photo Source: Freepik