ചോറ് മിച്ചം വന്നോ? സൂപ്പർ രുചിയിൽ അട തയ്യാറാക്കാം
ഇനി ചോറ് മിച്ചം വന്നാൽ അടുക്കളയിൽ ലഭ്യമായ പച്ചക്കറികൾ അരിഞ്ഞിട്ട് മസാലകളും മറ്റും ചേർത്ത് അട തയ്യാറാക്കാം
ബാക്കി വന്ന ചോറ് ചെറുതായി അരച്ചെടുക്കുക
അതിലേയ്ക്ക് കടലമവ്, കുറച്ച് തൈര്, കാരറ്റ്, സവാള, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക
കുറച്ച് പെരുംജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി ആവശ്യമെങ്കിൽ മാത്രം ചേർത്ത് അൽപ്പെ വെള്ളം കൂടി ചേർത്തിളക്കി മാവ് തയ്യാറാക്കുക
ഇടത്തരം കട്ടിയിൽ മാവ് കുഴച്ചെടുക്കുക
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ മാവ് ഒഴിച്ച് കൈകൊണ്ട് പരത്തുക
ഇരു വശങ്ങളും വേവിച്ച് ചൂടോടെ കഴിക്കാം
Photo Source: Freepik