പഞ്ചസാര വേണ്ട, ഈ ചേരുവ ചേർത്ത് നോക്കൂ; ലഡ്ഡു കിടിലനാകും
ഇനി പഞ്ചസാര ചേർക്കാതെ കിടിലൻ രുചിയിൽ സോഫ്റ്റ് ലഡ്ഡു വീട്ടിൽ തയ്യാറാക്കാം
ഒരു കപ്പ് ചെറുപയർ പരിപ്പ് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. അത് അരച്ചെടുക്കാം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് പുരട്ടുക
അരച്ചെടുത്ത ചെറുപയർ പരിപ്പ് മാവിൽ നിന്നും അൽപ്പം ഒഴിച്ചു ചുട്ടെടുത്ത് ചൂടാറിയതിനു ശേഷം പൊടിച്ചെടുക്കാം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 200 ഗ്രാം ചക്കരയിൽ അൽപ്പം വെള്ളം ഒഴിച്ച് അലിയിക്കാം
പൊടിച്ചെടുത്ത ചെറുപയർ പരിപ്പിലേക്ക് ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ഒരു ടേബിൾ സ്പൂൺ വെളുത്ത എള്ളും ചേർത്തിളക്കാം
അലിയിച്ചെടുത്ത ചക്കര കുറച്ചു വീതം ചേർത്തിളക്കി യോജിപ്പിക്കുക. കൈ ഉപയോഗിച്ച് ഉരുട്ടിയെടുക്കാം
Photo Source: Freepik