ഉരുളക്കിഴങ്ങ് ഉണ്ടോ? എങ്കിൽ ട്രൈ ചെയ്യൂ ഈ കൊറിയൻ പാൻകേക്ക്
കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിച്ചു കഴിക്കാവുന്ന വ്യത്യസ്തമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണോ നിങ്ങൾ തേടുന്നത്?
എങ്കിൽ ഈ കൊറിയൻ പാൻ കേക്ക് ട്രൈ ചെയ്യൂ. അടുക്കളയിൽ സുലഭമായ ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ
ചേരുവകൾ
ഉരുളക്കിഴങ്ങ്, വറ്റൽമുളക്, ഉപ്പ്, എണ്ണ, സോയ സോസ്, നാരങ്ങ നീര്, സ്പ്രിങ് ഒനിയൻ, ജാലപീനോ, ചുവന്നുള്ളി, പഞ്ചസാര
ഒരു ചെറിയ ബൗളിൽ സോയസോസെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീരും, സ്പ്രിങ് ഒനിയനും, പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം. പഞ്ചസാര അലിയുന്നതു വരെ ഇളക്കാം
ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുക്കാം. അതിലേയ്ക്ക് ഉള്ളി, ആവശ്യത്തിന് ഉപ്പ്, ഉരുളക്കിഴങ്ങ് സ്റ്റാർച്ച് എന്നിവ ചേർത്ത് അരച്ചെടുക്കാം. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ മാവിൽ നിന്നും അൽപം ഒഴിച്ച് പാൻ കേക്ക് ചുട്ടെടുക്കാം
ആദ്യം തയ്യാറാക്കി വച്ച സോസിനൊപ്പം വേണം ഇത് കഴിക്കാൻ