അടുക്കളയിലെ ഈ 8 ഭക്ഷ്യവസ്തുക്കളും ചർമ്മ പരിചരണത്തിനായി ഉപയോഗിക്കാം

കാപ്പിപ്പൊടി

ധാരാളം ആൻ്റി ഓക്സിഡൻ്റുകളുള്ള കാപ്പിപ്പൊടി കൊളജാൻ ഉത്പാദനം മെച്ചപ്പെടുത്തും. പിഗ്മൻ്റേഷൻ തടയാനും ഇത് ഗുണപ്രദമാണ്

കടലമാവ്

എണ്ണ മയമുള്ള ചർമ്മത്തിന് അനുയോജ്യമായ ചേരുവയാമിത്. ചെറിയ തോതിലുള്ള എക്സ്ഫോളിയൻ്റ് സവിശേഷതകളുള്ളതിനാൽ ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണ മയവും നീക്കം ചെയ്യുന്നതിന് സഹായിക്കും

ഒലിവ് എണ്ണ

വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റസ് എന്നിവയാൽ സമ്പന്നമാണ് ഒലിവ് എണ്ണ. ചുളിവുകൾ, പാടുകൾ എന്നിവ അകറ്റി ചർമ്മത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്താൻ സഹായിക്കും

പപ്പായ

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ, ആൻ്റി ഓക്സിഡൻ്റ് ലൈക്കോപീൻ എന്നിവ ചർമ്മത്തിൽ യുവത്വവും തിളക്കവും നിലനിർത്തുന്നു

നെയ്യ്

നെയ്യിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അമിതമായി വരണ്ടു പോകുന്നത് തടയും. വിറ്റാമിനുകൾ ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്.

തൈര്

സിങ്ക്, ലാക്ടിക് ആസിഡ് എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. ടോണർ, മോയ്സ്ച്യുറൈസർ എന്നീ രീതികളിൽ അത് ചർമ്മത്തിൽ പ്രവർത്തിക്കും

വെളിച്ചെണ്ണ

പ്രകൃതിദത്തമായ ബ്ലീച്ചിങ് സവിശേഷതകൾ വെളിച്ചെണ്ണയിൽ ഉണ്ട്. അത് പിഗ്മൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും. ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വെളിച്ചെണ്ണ. ഇത് ആഴത്തിൽ തന്നെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. വരൾച്ച, ചുളിവുകൾ എന്നിവ കുറയ്ക്കുന്നു

തേൻ

തേനിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. അതിനാൽ മുഖക്കുരു ഇല്ലാതാക്കുന്നതിനൊപ്പം അതിൻ്റെ പാടുകൾ കുറയ്ക്കുന്നതിനും ഉപകരിക്കും. മികച്ച മോയ്സ്ചറൈസർ കൂടിയാണിത്