നരച്ച മുടി കറുപ്പിക്കാൻ പായ്ക്കറ്റ് ഡൈ വേണ്ട; അടുക്കളയിലേക്ക് ചെല്ലൂ
പായ്ക്കറ്റുകളിൽ ലഭ്യമാകുന്ന കെമിക്കിൽ ഡൈ ഉപയോഗിക്കുന്നതിനു പകരം ഈ വിദ്യകൾ ട്രൈ ചെയ്തു നോക്കൂ
കടുകെണ്ണ ചെറുചൂടോടെ ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം വീര്യ കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
അൽപം വെളിച്ചെണ്ണയിലേയ്ക്ക് കറിവേപ്പില ഒരു തണ്ട് ചേർക്കാം. കറിവേപ്പില കരിഞ്ഞു തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. എണ്ണ അൽപം തണുത്തതിനു ശേഷം ശിരോചർമ്മത്തിൽ പുരട്ടാം. രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ഉപയോഗിക്കാം. രാവിലെ കഴുകി കളഞ്ഞാൽ മതിയാകും
ഒരു ടേബിൾസ്പൂൺ കുരുമുളക് പൊടിച്ചതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം. ഇത് ശിരോചർമ്മത്തിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
ദിവസവും എള്ള് കഴിക്കുന്നതിനൊപ്പം വെളിച്ചെണ്ണയിൽ എള്ള് ചേർത്ത് ചൂടാക്കി മുടിയിൽ പുരട്ടുന്നതും ഗുണകരമാണ്. എള്ളെണ്ണയും ഉപയോഗിക്കാം
പീച്ചിങ്ങ വെയിലത്തു വച്ച് ഉണക്കിയെടുക്കാം. ഇത് 4 ദിവസം വെളിച്ചെണ്ണയിൽ കുതിർക്കാൻ മാറ്റി വയ്ക്കാം. ശേഷം എണ്ണ അരിച്ചെടത്ത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടാം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
കടുപ്പത്തിൽ കാപ്പി തിളപ്പിക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന കണ്ടീഷ്ണറിൽ നിന്നും അൽപം ഇതിലേയ്ക്കു ചേർത്ത് മുടിയിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം