കയ്പില്ലാതെ അച്ചാർ തയ്യാറാക്കാം, ഈ സൂത്രപ്പണി പ്രയോഗിക്കൂ

നല്ല വലിപ്പമുള്ള ഒരു വടുകപ്പുളി കഴുകി വൃത്തിയാക്കി ആവിയിൽ വേവിച്ചെടുക്കാം

നാരങ്ങ മൃദുവാകുന്നതു വരെ, പത്ത് മുതൽ പന്ത്രണ്ട് മിനിറ്റു വരെ വേവിക്കാം

തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്തിളക്കി അര മണിക്കൂർ മാറ്റി വെയ്ക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കാം

ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. ആറോ ഏഴോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു വഴറ്റാം

നാലോ അഞ്ചോ വറ്റൽമുളകും ഒരു പിടി കറിവേപ്പിലയും ചേർത്തിളക്കാം. തീ കുറച്ച് മൂന്ന് ടേബിൾസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ കായം, കാൽ ടീസ്പൂൺ ഉലുവ, എന്നിവ ചേർത്തിളക്കി വഴറ്റാം

ശേഷം അടുപ്പണച്ച് ഈ മസാല നാരങ്ങ കഷ്ണങ്ങളിലേയ്ക്കു ചേർത്തിളക്കാം. തണുത്തതിനു ശേഷം നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം