മുല്ലപ്പൂ ചൂടാൻ കടയിലേക്ക് പോകേണ്ട, വീട്ടിൽ കുലകളായി പൂക്കും
മുട്ട പൊട്ടിച്ചതിനു ശേഷം അതിൻ്റെ തോട് കഴുകിയെടുക്കാം. ശേഷം വൃത്തിയായി തുടച്ച് ഉണക്കിയെടുക്കാം
ഉണങ്ങിയതിനു ശേഷം മുട്ടത്തോടിൻ്റെ ചെറിയ കഷ്ണങ്ങളായി ഒടിക്കാം. ഇത് മിക്സിയിലിട്ട് പൊടിച്ചെടുക്കാം
ചെടിയുടെ ചുവട്ടിലെ മണ്ണ് വളരെ സൗമ്യമായി ഇളക്കാം. ശേഷം മുട്ടത്തോടിൻ്റെ പൊടി ചുവട്ടിലിട്ടു കൊടുക്കാം
ആഴ്ചയിൽ ഒരിക്കൽ ഈ പ്രക്രിയ ആവർത്തിക്കാം. ചെടിയുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും, വളർച്ച പ്രോത്സഹിപ്പിക്കുന്നതിനും, പൂവുകൾ ഉണ്ടാകുന്നതിനും സഹായിക്കും
ചായ ഉണ്ടാക്കിയതിനു ശേഷം, ബാക്കിയുള്ള ചായപ്പൊടി ശേഖരിച്ച് ഉണക്കാം. ഈർപ്പം മൂലം പൂപ്പൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ പൊടി പൂർണ്ണമായും വരണ്ടതായി സൂക്ഷിക്കണം
പൊടി നന്നായി ഉണങ്ങിയ ശേഷം, ചെടിയുടെ ചുവട്ടിലെ ഇട്ടുകൊടുക്കാം. ഇത് മണ്ണുമായി കലർന്ന് ചെടിയുടെ വേരുകൾക്ക് പോഷകമായി പ്രവർത്തിക്കും
ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ പത്ത് ദിവസത്തിലൊരിക്കൽ ഇത് ചെയ്യുന്നത് ചെടിയുടെ വളർച്ചയും പൂവിടലും മികച്ച രീതിയിൽ മെച്ചപ്പെടും