ബിപി കുറയാൻ ഈ പഴം കഴിക്കൂ

ഞാവൽ പഴം പോലുള്ള ചില പഴങ്ങൾക്ക് രക്തസമ്മർദം കുറയ്ക്കാനും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്

കടും നീല നിറത്തിലുള്ള പോഷകസമൃദ്ധമായ ഒരു പഴമാണിത്. ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം തുടങ്ങിയ പ്രധാന പോഷകങ്ങൾ ഇതിൽ കൂടുതലാണ്

ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിന് ഈ പഴം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്

ദിവസവും ഒരു ചെറിയ പാത്രം ഞാവൽ പഴം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കും

ഈ പഴത്തിൽ നാരുകൾ കൂടുതലായതിനാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കും

തെറ്റായ സമയത്തും തെറ്റായ രീതിയിലും ഞാവൽ പഴം കഴിച്ചാൽ ഗുണം ചെയ്യില്ല. അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും

രക്തസമ്മർദം നിയന്ത്രിക്കാൻ, ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞശേഷം ദിവസവും 1 പാത്രം ഞാവൽ പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

Photo Source: Freepik