പഞ്ചസാരയുണ്ടോ വീട്ടിൽ? ചുണ്ടുകൾ ഇനി തിളങ്ങും

വലിയ ചെലവില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകളിലൂടെ ചുണ്ടിനെ ഭംഗിയുള്ളതാക്കി മാറ്റാം

ഒരു സ്‌പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവെണ്ണയും അര സ്‌പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം. ശേഷം മൃദുവായി മസാജ്‌ ചെയ്യാം

ഒരു ടീസ്‌പൂൺ ബദാം എണ്ണയിലേക്ക് അര ടീസ്‌പൂൺ ആവണക്കെണ്ണ ചേർത്തിളക്കി യോജിപ്പിക്കുക

നെയ്യ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ ചുണ്ടുകൾ പൊട്ടുന്നത് തടയാൻ കഴിയും

വെള്ളരിക്ക നീരും റോസ്‌വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ഇരുണ്ട നിറം മാറാൻ സഹായിക്കും

അൽപം പാൽപാടയിലേക്ക് നാരങ്ങാ നീരും ഗ്ലിസറിനും ചേർത്തിളക്കി യോജിപ്പിക്കുക

ഇത് രാത്രി ഉറങ്ങുന്നതിന് മുൻപ് ചുണ്ടിൽ പുരട്ടുക

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik