അരി അരച്ച് സമയം കളയേണ്ട, പാലപ്പം ഇങ്ങനെ തയ്യാറാക്കൂ

ഒരു കപ്പ് അരിപ്പൊടി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക

ഇതിലേക്ക് അര കപ്പ് തേങ്ങ, അര കപ്പ് അവൽ കുതിർത്തത് എന്നിവ ചേർക്കുക

ഇതിലേക്ക് 1 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ യീസ്റ്റും ചേർക്കുക

ഇതിലേക്ക് ഒന്നര കപ്പ് ചെറുചൂടുള്ള വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക

അതിനുശേഷം നന്നായി അരച്ചെടുക്കുക. 10 മിനിറ്റ് അടച്ച് വയ്ക്കുക

അതിനുശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവ് കലക്കി എടുക്കുക

അപ്പ ചട്ടി ചൂടാകുമ്പോൾ മാവ് കോരി ഒഴിച്ച് അപ്പം ചുട്ടെടുക്കാം