പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇനി അരിപ്പൊടി ഒരു നുള്ള് മതി
രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കാം
ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടാം
നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം
പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കാം
ചർമത്തിലെ കറുത്ത പാടുകൾ, പ്രായമേറുംതോറും ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ അരിപ്പൊടി സഹായിക്കുന്നു
ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ വലിച്ചെടുക്കാനും അരിപ്പൊടിക്ക് കഴിവുണ്ട്
എണ്ണമയമുള്ള ചർമക്കാർക്കും ഈ അരിപ്പൊടി വിദ്യ ധൈര്യമായി പരീക്ഷിക്കാം
ചിത്രം: ഫ്രീപിക്
ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകാൻ ഇതുപയോഗിക്കൂ, ദിവസങ്ങൾക്കുള്ളിൽ മാറ്റം അറിയാം