അരച്ചു വയ്‌ക്കേണ്ടതില്ല, അരിപ്പൊടിയിൽ ഇത് 1 കപ്പ് ചേർത്ത് ദോശ ചുട്ടെടുക്കൂ

മാവ് അരച്ച് പുളിപ്പിക്കാൻ മറന്നു പോയാൽ ഇനി വിഷമിക്കേണ്ട

കുറച്ച് ഓട്സ് ഉണ്ടെങ്കിൽ അൽപ്പം അരിപ്പൊടി കൂടി ചേർത്ത് അരച്ചെടുത്തോളൂ

ഒരു കപ്പ് ഓട്സിലേക്ക് അര കപ്പ് അരിപ്പൊടി ചേർക്കുക

ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കാം

ശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും, പത്ത് ചുവന്നുള്ളിയും, ഒരു പച്ചമുളക് അരിഞ്ഞതും ചേർക്കുക

ആവശ്യത്തിന് ഉപ്പും, അര കപ്പ് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം

ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ പുരട്ടി മാവിൽ നിന്ന് ആവശ്യത്തിന് ഒഴിച്ച് ചുട്ടെടുക്കാം

Photo Source: Freepik