കൈ തൊടുമ്പോൾ പഞ്ഞിപോലെ സോഫ്റ്റ് ഇഡ്ഡലി, ഇങ്ങനെ മാവ് അരച്ചെടുക്കൂ

കൊഴുപ്പ് കുറഞ്ഞതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണമാണ് ഇഡ്ഡലി. പ്രഭാത ഭക്ഷണമായോ ലഘുഭക്ഷണമായോ കഴിക്കാം

സ്പോഞ്ച് പോലുള്ള മൃദുവായ ഇഡ്ഡലി തയ്യാറാക്കാൻ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകളുണ്ട്

മൂന്ന് കപ്പ് പച്ചരി നന്നായി കഴുകിയെടുക്കാം. അതുപോലെ ഉഴുന്ന്, ഉലുവ, ജോവർ അരി എന്നിവയും കഴുകിയെടുക്കാം

ഇവ പ്രത്യകം പാത്രങ്ങളിലാക്കി 6 മണിക്കൂറെങ്കിലും കുതിർക്കാൻ വയ്ക്കാം. ശേഷം ആദ്യം ഉഴുന്ന് അരച്ചെടുക്കാം

തുടർന്ന് പച്ചരി, ഉലുവ, ജോവർ അരി എന്നിവ അരച്ചു മാറ്റാം

അരച്ചെടുത്തവ ഒരു പാത്രത്തിലേയ്ക്ക് ഒരുമിച്ചു മാറ്റാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം

ഇത് 8 മണിക്കൂർ പുളിക്കാനായി അടച്ചു മാറ്റി വയ്ക്കാം. ഈ മാവ് ഉപയോഗിച്ച് ഇഡ്ഡലി ചുട്ടെടുത്താൽ സോഫ്റ്റായി കിട്ടും

Photo Source: Freepik