രുചി കൂടും, ഇടിയപ്പം പഞ്ഞി പോലെയാകും; അരിപ്പൊടി ഒന്ന് മാറ്റിപ്പിടിക്കൂ
അരിപ്പൊടിക്കു പകരം ഇടിയപ്പത്തിനുള്ള മാവ് ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ
വേവിച്ച ചോറ് കുറച്ച് ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാം സോഫ്റ്റും രുചികരവുമായ ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ
രണ്ടര കപ്പ് വേവിച്ച ചോറിലേയ്ക്ക് പച്ചവെള്ളവും ഒഴിച്ച് അരച്ചെടുക്കാം
അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം
ഇഡ്ഡലി പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം
ഇതേ സമയം സേവനാഴിയിൽ മാവ് എടുത്ത് പ്രസ് ചെയ്ത് ഇടിയപ്പത്തട്ടിലേയ്ക്കു മാറ്റാം
ശേഷം ആവയിൽ വേവിച്ചെടുക്കാം. ഇടിയപ്പം തയ്യാറായിരിക്കുന്നു