ഇടിയപ്പത്തിന് രുചി കൂട്ടാനൊരു പൊടിക്കൈ; അരിപ്പൊടിയിൽ ഈ കിഴങ്ങ് ചേർക്കൂ
മധുരക്കിഴങ്ങ് ഇടിയപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം
മധുരക്കിഴങ്ങ് കഴുകി 10 മിനിറ്റ് വേവിച്ചെടുക്കാം
ചൂടാറിയതിനു ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കാം
മുക്കാൽ കപ്പ് അരിപ്പൊടിയിലേക്ക് ഉടച്ച മധുരക്കിഴങ്ങ് ചേർത്തിളക്കി യോജിപ്പിക്കാം
ആവശ്യത്തിന് ഉപ്പും ചേർത്തോളൂ. അൽപ്പം ചൂടുവെള്ളവും ഒഴിച്ചിളക്കൂ
സേവനാഴി ഉപയോഗിച്ച് മാവ് ഇഡ്ഡലി തട്ടിലേക്ക് മാറ്റാം
തുടർന്ന് ആവിയിൽ വേവിക്കാം. ചൂടോടെ കഴിച്ചോളൂ
Photo Source: Freepik