കുട്ടികൾ ടിവിയും മൊബൈലും അധിക നേരം ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളൂ

ചിത്രം: ഫ്രീപിക്

പല കുട്ടികളും മണിക്കൂറുകളാണ് സ്ക്രീനുകൾക്ക് മുമ്പിൽ ചെലവഴിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ജോലിക്കാരായ മാതാപിതാക്കൾതന്നെ കുട്ടികൾക്ക് ഫോണുകളോ ടാബ്‌ലെറ്റുകളോ നൽകുന്നു

ചിത്രം: ഫ്രീപിക്

കുട്ടികളിൽ സ്ക്രീൻ സമയം കൂടുന്നത് ആരോഗ്യപരമായി വളരെയധികം ദോഷം ചെയ്യും

ചിത്രം: ഫ്രീപിക്

സ്‌ക്രീൻ സമയം കൂടുന്നത് കുട്ടികളിൽ ശ്രദ്ധക്കുറവിന് കാരണമാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു

ചിത്രം: ഫ്രീപിക്

കുട്ടികൾ ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ് എന്നിവയ്‌ക്കൊപ്പം സാമൂഹിക ഇടപെടലിലും പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി വിദഗ്ധർ പറയുന്നു

ചിത്രം: ഫ്രീപിക്

പല കുട്ടികളും 2 അടിയിൽ താഴെ അകലത്തിലിരുന്നാണ് ഇലക്ട്രോണിക് ഡിവൈസുകൾ കാണുന്നത്. ഇതവരുടെ കണ്ണുകൾക്ക് കേടുപാടുകൾ വരുത്തും

ചിത്രം: ഫ്രീപിക്

സ്ക്രീൻ സമയം കൂടിയതുകാരണം കുട്ടികൾ പുറത്തുള്ള ആക്ടിവിറ്റികളിൽ ഏർപ്പെടുന്നത് കുറഞ്ഞിരിക്കുന്നു

ചിത്രം: ഫ്രീപിക്

ടെലിവിഷൻ കാണുന്നതോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴോ ഒരു മണിക്കൂറിൽ കൂടുതൽ അനുവദിക്കരുത്

ചിത്രം: ഫ്രീപിക്