ഇഡ്ഡലി കല്ലുപോലെയാകില്ല, ഈ എളുപ്പ വഴി അറിഞ്ഞിരിക്കൂ
ഇഡ്ഡലി മാവ് തയ്യാറാക്കുന്നതിന് അരിയും ഉഴുന്നും ചോറുമാണ് സാധാരണ ഉപയോഗിക്കുന്നത്
ഇഡ്ഡലിക്ക് കട്ടി കൂടാന്‍ കാരണം അരിയാണ്. ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ ഇക്കാര്യം മനസ്സില്‍ വയ്ക്കണം
ഇഡ്ഡലിക്ക് അരയ്ക്കാന്‍ ഒരുപാട് പഴയ ഉഴുന്ന് ഉപയോഗിക്കാതിരിക്കുക
വെള്ളനിറത്തിലുള്ള ഉഴുന്നാണ് ഇതിനായി ഉപയോഗിക്കേണ്ടത്
ഇഡ്ഡലി പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം ഉപ്പുചേര്‍ക്കുക
ഇഡ്ഡലിമാവ് തയ്യാറാക്കി ചൂടുള്ള അന്തരീക്ഷത്തില്‍ വെക്കുക. തണുപ്പ് കാലാവസ്ഥയിൽ ഓവന്‍ പ്രീഹീറ്റ് ചെയ്ത് അതിനുള്ളില്‍ വെക്കാം
ഇഡ്ഡലിക്ക് താരതമ്യേന കട്ടിയുള്ള മാവാണ് വേണ്ടത്. വെള്ളം കൂടിയ മാവ് ഇഡ്ഡലി കട്ടിയാകാന്‍ കാരണമാകും