ബ്യൂട്ടി പാർലറിലെ പണം ലാഭിക്കാം; മുഖം തിങ്ങാനുള്ള രഹസ്യം അടുക്കളയിലുണ്ട്
തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് അടുക്കളയിൽ തന്നെ ലഭ്യമായ ഒരു അത്ഭുതകരമായ പ്രകൃതിദത്ത ചർമ്മ സംരക്ഷണ പാനീയമാണ് കഞ്ഞിവെള്ളം
ഇവയിലെ അമിനോ ആസിഡുകളും ധാതുക്കളും രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുഖത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു
ഏഷ്യൻ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളം ഒരു പ്രധാന ഘടകമാണ്
ഉപ്പ് ചേർക്കാത്ത കഞ്ഞിവെള്ളം നന്നായി തണുത്തശേഷം ഒരു ഐസ് ട്രേയിലേക്ക് ഒഴിച്ച്, ഫ്രീസറിൽ വയ്ക്കുക
തണുത്തുറഞ്ഞതിനുശേഷം, മുഖത്ത് ഐസ് ക്യൂബുകൾ മസാജ് ചെയ്യുക
മുഖം തുടയ്ക്കാതെ അന്തരീക്ഷ താപനിലയിൽ ഉണങ്ങാൻ അനുവദിക്കുക
ഇത് ചർമ്മത്തെ പുതുമയോടെ നിലനിർത്തുകയും ദീർഘകാല ഫലങ്ങൾ നൽകുകയും ചെയ്യുന്നു
Photo Source: Freepik