ആരോഗ്യം വർധിപ്പിക്കാൻ ഉണക്കമുന്തിരി എങ്ങനെ കഴിക്കണം

ഉണക്കമുന്തിരി പോഷകങ്ങളും പ്രകൃതിദത്ത മധുരവും നിറഞ്ഞ ഒരു ലഘുഭക്ഷണമാണ്

ഉണക്കമുന്തിരി കുതിർത്തും അല്ലാതെയും സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, അവ കഴിക്കുന്ന രീതി രുചിയെ മാത്രമല്ല, അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെയും ബാധിക്കും

ഉണക്കമുന്തിരി ഏത് രീതിയിൽ കഴിക്കുന്നതാണ് ആരോഗ്യകരം, കുതിർത്തതോ കുതിർക്കാത്തതോ?

ഉണക്കമുന്തിരിയിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം തടയും

കുതിർക്കുന്നതിലൂടെ ഇത് തടയാൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിന് പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ അനുവദിക്കുന്നു

ദഹനത്തെ സന്തുലിതമാക്കാനോ, ശരീരത്തെ തണുപ്പിക്കാനോ, അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതത്തിന് ആരോഗ്യകരമായ ഒരു തുടക്കം നൽകാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുപിടി കുതിർത്ത ഉണക്കമുന്തിരി മികച്ച തിരഞ്ഞെടുപ്പാണ്

രാത്രിയിൽ 6–8 മണിക്കൂർ കുതിർത്ത ഉണക്കമുന്തിരി രാവിലെ വെറും വയറ്റിൽ കഴിക്കാൻ ശ്രമിക്കുക