കൊഴിഞ്ഞ മുടി കിളിർക്കും, കൊഴിച്ചിലും മാറും; ഈ ഒറ്റമൂലി പ്രയോഗിക്കൂ

തലമുടിയുടെ ആരോഗ്യത്തിന് ഉള്ളി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം

ആവശ്യത്തിന് ഉള്ളി ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. അത് അരച്ച് നീര് പിഴിഞ്ഞെടുക്കുക

വൈറ്റമിൻ ഇ ലഭ്യമാണെങ്കിൽ അതു കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക

ശേഷം മുടി പല ഭാഗങ്ങളായി വിഭജിച്ച് തയ്യാറാക്കിയ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടുക

അൽപ്പ സമയത്തിനു ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം

അലർജി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധ നിർദ്ദേശമില്ലാതെ ഇവ സ്ഥിരമായി ഉപയോഗിക്കരുത്

ആദ്യമായി പുരട്ടുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് നടത്തി നോക്കുന്നത് പാർശ്വഫലങ്ങളും അലർജിയും തിരിച്ചറിയുവാൻ സഹായിക്കും

Photo Source: Freepik