നരയൊക്കെ മാറ്റി മുടി കറുപ്പാക്കി തരും, ഈ കുഞ്ഞൻ വിത്ത് മതി

അകാല നരയെ മറികടക്കാൻ കരിം ജീരകം മികച്ചതാണ്. മുടി കൊഴിച്ചിൽ അകറ്റാനും കരിംജീരകം സഹായിക്കും

കരിംജീരകത്തിലുള്ള തൈമോക്വിനോൺ പോലുള്ള ഘടകങ്ങൾ മുടിയുടെ വേരുകളെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും

മുടിക്ക് തിളക്കവും ബലവും നൽകാനും കരിം ജീരകം ഉത്തമമാണ്

കരിംജീരകത്തോടൊപ്പം കറിവേപ്പിലയും ഉലുവയും കൂടി ചേർത്താൻ ഇരട്ടിഫലം ഉറപ്പാണ്

കരിംജീരകമിട്ട് എണ്ണ കാച്ചി തേക്കുന്നതും ഹെന്ന തയാറാക്കുമ്പോൾ കരിംജീരകം പൊടിച്ചു ചേർക്കുന്നതും നല്ലതാണ്

കരിംജീരകം പരിപ്പ് പോലുള്ളവ ഭക്ഷണത്തിനൊപ്പവും ഉപയോഗിക്കാം

കരിംജീരകം ചെറുതായി വറുത്തു പൊടിച്ച് തേനിൽച്ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik