രാത്രി ഉറങ്ങും മുമ്പ് ഇതൊരൽപം പുരട്ടൂ: മുഖം തിളങ്ങും, ദിവസങ്ങൾക്കുള്ളിൽ മാറ്റം ഉറപ്പ്
ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കഴിവതും വീര്യം കുറഞ്ഞതും കെമിക്കൽ രഹിതവുമായിരിക്കാൻ ശ്രദ്ധിക്കണം
പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ ഉണ്ട് പരിഹാരം
വരണ്ടു പോയ ചർമ്മത്തിന് മികച്ച പരിഹാരമായി തേൻ എങ്ങനെ ഉപയോഗിക്കാം എന്ന് പരിചയപ്പെടാം
ഒരു ടീസ്പൂൺ തേനിലേയ്ക്ക് രണ്ട് ടീസ്പൂൺ ഗ്ലിസറിനും രണ്ട് ടീസ്പൂൺ ഗ്രീൻ ടീയും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം
ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം
കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യുന്നതാണ് ഗുണകരം
രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik