ഒരാഴ്ച കൊണ്ട് മുഖം തിളങ്ങും, ഇതൊരു തുള്ളി പുരട്ടൂ

ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ചർമ്മത്തെ ഇറുക്കമുള്ളതാക്കാനും ഗ്ലിസറിൻ ഫലപ്രദമാണ്

ഡ്രൈ സ്കിൻ മാറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും ഗ്ലിസറിൻ ഉപയോഗിക്കാം

ഇത് വായുവിൽ നിന്നുള്ള ഈർപ്പത്തെ ചർമ്മത്തിലേക്ക് വലിച്ചെടുക്കുകയും ചർമ്മം വരണ്ടുപോകുന്നത് തടയുകയും ചെയ്യുന്നു

ഗ്ലിസറിൻ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നതിന് പകരം തുല്യ അളവിൽ റോസ് വാട്ടറോ അല്ലെങ്കിൽ വെള്ളമോ ചേർത്ത് ലയിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉചിതം

ഇത് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് നല്ല മൃദുത്വം നൽകും

ഗ്ലിസറിൻ, റോസ് വാട്ടർ, നാരങ്ങാനീര് എന്നിവ കലർത്തി ഒരു പ്രകൃതിദത്ത ടോണറായി ഉപയോഗിക്കാം

ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik