ഒരു ദിവസം എത്ര നെല്ലിക്ക കഴിക്കാം
വിറ്റാമിനുകൾ, ധാതുക്കൾ, ആവശ്യ പോഷകങ്ങൾ എന്നിവയെല്ലാം നെല്ലിക്കയിലുണ്ട്
നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
പലരും നെല്ലിക്ക പച്ചയ്ക്കോ അല്ലെങ്കിൽ പാചകം ചെയ്തോ കഴിക്കുന്നു
എന്നാൽ, നെല്ലിക്ക ഉപ്പിലിട്ട് കഴിക്കണമെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ശാലിനി സുധാകർ
വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുടെ മികച്ച ആഗിരണത്തിനായി നെല്ലിക്ക ഉപ്പിലിട്ട് കഴിക്കണം
ഇങ്ങനെ ചെയ്യുന്നത് നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ വർധിപ്പിക്കും
ഒരു ദിവസം മൂന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കാം. സാലഡുകളിൽ ചേർക്കാം, അല്ലെങ്കിൽ ജ്യൂസാക്കാം
Photo Source: Freepik