മുടി തഴച്ചു വളരാനും കറുക്കാനും കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ

ഒരു ഇരുമ്പ് ചട്ടിയിൽ കറിവേപ്പില പൊടിയും മാതളത്തോൽ പൊടിയും തുല്യ അളവിലെടുക്കുക

ഇതിലേക്ക് അല്പം മൈലാഞ്ചി പൊടിയും നെല്ലിക്ക പൊടിയും ചേർക്കാം

കറുപ്പ് നിറം വർദ്ധിപ്പിക്കാൻ ഈ മിശ്രിതം ഇരുമ്പ് ചട്ടിയിലിട്ട് അല്പം കൂടി ചൂടാക്കുന്നത് നല്ലതാണ്

ഇതിലേക്ക് മാതളത്തിന്റെ തൊലി തിളപ്പിച്ച വെള്ളമോ അല്ലെങ്കിൽ തേയിലപ്പൊടി തിളപ്പിച്ചതോ കാപ്പിപ്പൊടി ചേർത്ത വെള്ളമോ ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം

തയ്യാറാക്കിയ പേസ്റ്റ് നരയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കാം

ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ ഇത് തലയിൽ വയ്ക്കണം. ശേഷം സാധാരണ വെള്ളത്തിലോ താളി ഉപയോഗിച്ചോ കഴുകിക്കളയാം

രണ്ടാഴ്ച കൂടുമ്പോൾ ഈ ഹെയർ പാക്ക് ഉപയോഗിക്കുന്നത് മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം നൽകാനും മുടി തഴച്ചു വളരാനും സഹായിക്കും

Image Source: Freepik