തേങ്ങാവെള്ളം കളയല്ലേ? മുടി വളരാൻ ഉപയോഗിക്കൂ

തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു

നന്നായി പഴുത്ത ഒരു പഴം ഉടച്ചെടുക്കാം. അതിലേക്ക് ഒരു ടീസ്‌പൂൺ തൈര്, കുറച്ച് തേങ്ങാവെള്ളം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക

കാൽ കപ്പ് തേങ്ങാവെള്ളത്തിൽ ഷാമ്പൂ മിക്‌സ് ചെയ്‌ത് ഉപയോഗിക്കുന്നതും നല്ലതാണ്

തേങ്ങാവെള്ളം മുടിയിൽ നേരിട്ട് പ്രയോഗിക്കാവുന്നതാണ്

ഷാമ്പൂ ഉപയോഗിച്ചതിന് ശേഷം തേങ്ങാവെള്ളത്തിൽ മുടി കഴുകുന്നത് ഒരു കണ്ടീഷണറിന്റെ പ്രയോജനം നൽകുന്നു

താരൻ മാറ്റുന്നതിനും മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിനും തേങ്ങാവെള്ളം ഫലപ്രദമാണ്

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik