മുഖം മിനുങ്ങും, മുഖക്കുരു, പാടുകൾ ഇനിയില്ല; അടുക്കളയിൽ ചെന്ന് ഇതൊരു കഷ്ണം എടുക്കൂ
ചർമ്മ സംരക്ഷണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് കറുവാപ്പട്ട
കറുവാപ്പട്ട പൊടിച്ചെടുത്തതിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർക്കാം. അത് തൈരിൽ ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം ഇളംചൂടുള്ള വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയാം
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേക്ക് ഒരു ടീസ്പൂൺ തേൻ, ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിൽ, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
ഇത് തലയോട്ടിയിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ ഈ ഹെയർപാക്ക് സഹായിക്കും
ഒരു ടേബിൾസ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൊടിച്ചതു ചേർത്തിളക്കി യോജിപ്പിക്കാം
ഇത് ചർമ്മത്തിൽ ചുവന്ന പാടുകൾ കാണുന്ന ഭാഗങ്ങളിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം
Photo Source: Freepik