ചർമ്മം തിളങ്ങാൻ ബീറ്റ്റൂട്ട്; അറിഞ്ഞിരിക്കാം ഈ നുറുങ്ങുവിദ്യകൾ

ബീറ്റ്റൂട്ട് ചർമ്മ പരിചരണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം

രണ്ട് സ്പൂൺ​ ബീറ്റ്റൂട്ട് ജ്യൂസിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം

ഈ പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ബീറ്റ്റൂട്ട് ജ്യൂസ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം

ശേഷം മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം

ഒരു ടീസ്പൂൺ പാലിലേയ്ക്ക് 3 സ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ​ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് മിശ്രിതമാക്കാം

ഈ പാക്ക് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം.15 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഉപയോഗിക്കുക

Photo Source: Freepik