വെളുത്ത മുടി കറുക്കും, തിളങ്ങും; കട്ടൻ ചായ കുറച്ച് മാറ്റിവച്ചോളൂ

ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് ഹെന്ന പൊടിയും നെല്ലിക്ക പൊടിയും എടുക്കുക

ഇതിലേക്ക് കടുപ്പത്തിൽ ഉണ്ടാക്കിയ തേയില വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക

ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ സൂക്ഷിക്കണം. അടുത്ത ദിവസം ഇത് മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കാം

രണ്ട് മണിക്കൂർ കഴിഞ്ഞ് വെറും വെള്ളത്തിൽ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്

മുടി ഉണങ്ങിയശേഷം ഇൻഡിഗോ പൗഡർ ചൂടുവെള്ളത്തിൽ കലക്കി 10-15 മിനിട്ട് വയ്ക്കുക

ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ വച്ചശേഷം കഴുകികളയാം

ഈ ഡൈ ഉപയോഗിച്ച ഉടനെ ഷാംപൂ ഉപയോഗിക്കരുത്. രണ്ട് ദിവസം കഴിഞ്ഞേ ഷാംപൂ ഉപയോഗിക്കാവൂ

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല