വീട്ടിൽ കറ്റാർവാഴ ഉണ്ടോ? ഇനി ഒരൊറ്റ മുടി നരയ്ക്കില്ല

ഒരു പാനിൽ ഒന്നേമുക്കാൽ കപ്പ് വെള്ളം എടുത്ത് തിളപ്പിക്കുക. അതിലേയ്ക്ക് രണ്ട് ടേബിൾ‌സ്‌പൂൺ തേയിലപ്പൊടിയും രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയും ചേർക്കണം

നന്നായി തിളച്ച് വറ്റി പകുതിയാകുമ്പോൾ വെള്ളം അരിച്ചെടുക്കാം. ഒരു ബീറ്റ്റൂട്ടിന്റെ പകുതി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക

ഇതിലേക്ക് അഞ്ച് പനിക്കൂർക്ക ഇലയും കറ്റാർവാഴയുടെ ജെലും ചേർത്ത് അരച്ചെടുക്കാം

ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ച വെള്ളം ഒഴിക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ മിശ്രിതം ചൂടാക്കാം

അതിലേക്ക് രണ്ട് ടേബിൾ‌സ്പൂൺ നെല്ലിക്കപ്പൊടി കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് തയ്യാറാക്കിയ മിശ്രിതം ഒഴിച്ചിളക്കാം

ഇളക്കി നന്നായി കുറുക്കിയെടുക്കാം. ഇവ 12 മണിക്കൂറോളം ചീനച്ചട്ടിയിൽ തന്നെ സൂക്ഷിക്കുക

ശേഷം എണ്ണമയം ഇല്ലാത്ത മുടിയിൽ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകാം

Photo Source: Freepik