ദിവസവും തൊലി കളഞ്ഞ് ബുദ്ധിമുട്ടേണ്ട, വെളുത്തുള്ളി കേടാകാതിരിക്കാൻ പൊടിക്കൈ പരീക്ഷിക്കൂ
വെളുത്തുള്ളി ദീർഘകാലത്തേക്ക് എങ്ങനെ ഫ്രഷ് ആയി നിലനിർത്താമെന്ന് നാം അറിഞ്ഞിരിക്കണം
വെളുത്തുള്ളി വെയിലത്തു വച്ച് ഉണങ്ങിയെടുക്കാം. ഇത് ഈർപ്പവും വായുവും കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം
വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് കഴുകി തുടച്ചെടുക്കാം
ഇതിൽ ഒലിവ് എണ്ണയിലേയ്ക്കു ചേർത്ത് ഒരു ഭരണിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം
നന്നായി ഉണങ്ങിയ വെളുത്തുള്ളി പൊടിച്ചെടുത്ത് മസാല പാത്രത്തിൽ സൂക്ഷിക്കാം. ഈർപ്പം കടക്കാത്ത പാത്രം വേണം ഇതിനായി ഉപയോഗിക്കാൻ
വെളുത്തുള്ളി അരച്ചെടുത്താണ് മിക്ക കറികളിലും ചേർക്കാറുള്ളത്
അതിനാൽ അൽപം എണ്ണ ചേർത്ത് വെളുത്തുള്ളി അരച്ചെടുക്കാം. അത് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം
Image Source: Freepik