ചുണ്ടിന് ചുറ്റുമുള്ള കറുപ്പ് നിറം മായ്ച്ചു കളയും; അടുക്കളയിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യക്കൂട്ട്

ഉരുളക്കിഴങ്ങിന് സ്വാഭാവികമായ ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മത്തിന് വളരെ നല്ലതാണ്

ഒരു ഉരുളക്കിഴങ്ങിന്റെ പകുതി എടുത്ത്, കറുത്ത ഭാഗങ്ങളിൽ 20 മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യാം. ഇത് പിഗ്മെന്റേഷൻ മങ്ങാൻ സഹായിക്കും

വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ പപ്പായ ഇരുണ്ട പാടുകൾ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്നു

അൽപം പച്ച പപ്പായ കഷ്ണങ്ങൾ പനിനീരുമായി ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം

ഇത് മാസ്ക് പോലെ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം

2 ടീസ്പൂൺ കടലമാവ്, അര ടീസ്പൂൺ മഞ്ഞൾ, കുറച്ച് പനിനീര് അല്ലെങ്കിൽ പാൽ എന്നിവ ചേർത്ത് മിശ്രതമാക്കാം

ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം പതുക്കെ കഴുകിക്കളയാം

Photo Source: Freepik