നാരങ്ങ നീരിലേയ്ക്ക് തുല്യ അളവിൽ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടാം. 20 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് മുഖം തുടയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ജീരകം ഉണങ്ങി പൊടിച്ചെടുക്കാം. മുൾട്ടാണി മിട്ടിയിലേയ്ക്ക് തുല്യ അളവിൽ ജീരകപ്പൊടി ചേർക്കാം. കുറച്ച് റോസ് വാട്ടർ ഒഴിച്ച് അത് ഇളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുന്നതു വരെ വിശ്രമിക്കാം. ശേഷം മൃദുവായി മസാജ് ചെയ്യാം. തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഒരു മുട്ട നന്നായി ഉടച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് കോൺസ്റ്റാർച്ചും പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ രോമ വളർച്ച ഉള്ളിടത്ത് പുരട്ടി ഉണങ്ങുന്നതു വരെ വിശ്രമിക്കാം. ശേഷം കഴുകി കളയാം
രണ്ട് ടേബിൾസ്പൂൺ കടലമാവിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അൽപം പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനും സഹായിക്കും
ചെറുപയർ പരിപ്പ് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ഉരുളക്കിഴങ്ങ് അരച്ച് നീര് പിഴിഞ്ഞെടുക്കാം. വെള്ളത്തിൽ കുതിർത്തെടുത്ത ചെറുപയർ പരിപ്പിലേയ്ക്ക് ഉരുളക്കിഴങ്ങ് നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ രോമ വളർച്ച ഉള്ളിടത്ത് പുരട്ടാം. ശേഷം കഴുകി കളയാം
വെളുത്തുള്ളിയുടെ അല്ലി അരച്ചെടുക്കാം. അതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെളുത്തുള്ളിയോട് അലർജി ഉള്ളവർ അത് ഒഴിവാക്കുക | ചിത്രം: ഫ്രീപിക്
മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാം; ഒരു സ്പൂൺ തേനിലേയ്ക്ക് ഈ പൊടി ചേർത്തു പുരട്ടൂ