ഇനി മുഖക്കുരുവിനെ പേടിക്കേണ്ട ഇവ കൈയ്യിലുണ്ടെങ്കിൽ

കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം വീട്ടിൽ ലഭ്യമായ ചില പൊടിക്കൈകൾ ഉപയോഗിച്ച് മുഖക്കുരു ഇല്ലാതാക്കാം

മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ചെറിയ അളവിൽ തേൻ പുരട്ടാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. അത് പതിവായി ചെയ്യുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും

അൽപ്പം ഓട്സിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ആഴ്ചയിൽ രണ്ട് തവണ ഇത് പരീക്ഷിക്കുക

ഇഞ്ചി ചതച്ച് നീര് മാത്രം എടുത്ത് അൽപ്പം തേൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി അൽപ്പ സമയത്തിനു ശേഷം കഴുകി കളയാം

ഒരു ടീസ്പൂൺ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാം

ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തിയെടുക്കാം. ഈ മിശ്രിതം മുഖക്കുരുവിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം

ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതിലേക്ക് രണ്ട് ടീസ്പൂൺ​ തേൻ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് മുഖക്കുരുവിൽ പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ചിത്രങ്ങൾ: ഫ്രീപിക്